ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം വീണ്ടും അലങ്കോലപ്പെട്ടു

Tuesday 7 June 2016 9:10 pm IST

തൈക്കാട്ടുശ്ശേരി: തൈക്കാട്ടുശേരി പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം വീണ്ടും അലങ്കോലപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ നടന്ന ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം കാര്യക്ഷമമല്ലാതിരുന്നതിനാല്‍ അന്ന് ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ആനുകൂല്യം പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചില്ല. മൂവായിരത്തിലധികം പേര്‍ ഫോട്ടോ എടുക്കുവാന്‍ പുറത്ത് നില്‍ക്കുമ്പോള്‍ 15 വാര്‍ഡുകള്‍ക്ക് 3 സെന്ററുകള്‍ മാത്രം അനുവദിച്ചതാണ് ജനങ്ങളുടെ തള്ളിക്കയറ്റത്തിനും ഉന്തും തള്ളിനും ഇടവരുത്തിയത്. രണ്ട് വാര്‍ഡുകള്‍ക്ക് ഓരോ സെന്ററുകള്‍ വീതം അനുവദിക്കണമെന്ന് ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ പലതവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംഗീകരിക്കാത്തതും ഏകപക്ഷീയ തീരുമാനവുമാണ് കാര്‍ഡ് വിതരണം വീണ്ടും അലങ്കോലപ്പെടുവാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പത്രപരസ്യം നല്‍കി ടോക്കണ്‍ വ്യവസ്ഥയില്‍ അയല്‍സഭകള്‍ വഴി ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി കാര്‍ഡ് വിതരണം നടത്തണമെന്ന മെമ്പര്‍മാരുടെ ആവശ്യം പ്രസിഡന്റ് പരിഗണിച്ചില്ല. തലേദിവസം ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മെമ്പര്‍മാരോട് ആലോചിക്കാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബിജെപി പഞ്ചായത്ത് മെമ്പര്‍മാരായ വിമല്‍ രവീന്ദ്രന്‍, കെ.സി. വിനോദ് കുമാര്‍, സജി മണപ്പുറം തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.