പുതിയ ബിഎംഡബ്ല്യു 520ഐ ഭാരത വിപണിയില്‍

Wednesday 8 June 2016 12:25 pm IST

കൊച്ചി: പുതിയ ബിഎംഡബ്ല്യു 520ഐ ഇന്ത്യന്‍ വിപണിയിലെത്തി. ഇതോടെ ബിഎംഡബ്ല്യു 5 സീരീസ് സെഡാന്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലായി രാജ്യമെമ്പാടും ലഭിക്കും. പെട്രോള്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം നിരക്ക് 54,00,000 രൂപയാണ്. ഇതിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്കെത്താനും മണിക്കൂറില്‍ 235 കി.മി വേഗം കൈവരിക്കാനും വേണ്ടത് 7.9 സെക്കന്‍ഡുകള്‍ മാത്രമാണ്. ചെന്നൈയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന രണ്ട് ഡീസല്‍ എഞ്ചിനുകളും കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് ആയി ലഭിക്കുന്ന പെട്രോള്‍ എഞ്ചിനും അടങ്ങിയതാണ് പുതിയ ബിഎംഡബ്ല്യു 5 സീരീസ് പോര്‍ട്ട്‌ഫോളിയോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.