കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പരോക്ഷ നികുതി കമ്മറ്റിയും എറണാകുളം ശാഖയും സംയുക്തമായി പരോക്ഷ നികുതിയെ സംബന്ധിച്ച് ഐ എം എ ഹാളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ കോണ്‍ഫ്രന്‍സ് ജൂണ്‍ 10നു കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ. എന്‍. രാഘവന് ഉദ്ഘാടനം ചെയ്യും.
പരോക്ഷ നികുതി കമ്മറ്റി ചെയര്മാന് മധുകര്‍ എന്‍. ഹിറഗംഗെ അദ്ധ്യക്ഷത വഹിക്കും. ഐസി എഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് ബാബു എബ്രഹാം കള്ളിവയലില്‍ സംസാരിക്കും.
രണ്ടു ദിവസമായി നടക്കുന്ന േകാണ്ഫ്രന്സില് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ബിമല്‍ ജയിന്, അശോക് ബാത്ര, മധുകര്‍ എന്‍. ഹിറഗംഗെ, അഡ്വ. കെ. വൈത്തീശ്വരന്‍ എന്നിവര്‍ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് ബാബു എബ്രഹാം കള്ളിവയലിലും എറണാകുളം ശാഖ ചെയര്‍മാനും കോണ്‍ഫ്രന്‍സ് കോഓര്‍ഡിനേറ്ററുമായ ടി. എന്‍. സുരേഷും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: