കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടറിന്റെ ഭാരതത്തിലെ നാലുപ്ലാന്റുകളിലും 4500 ഷോറൂമുകളിലും ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂണ്‍ 11വരെ പരിസ്ഥിതി വാരമായും ആചരിക്കുകയാണ്.
സ്കൂളുകള്‍, ഡീലര്‍ഷിപ്പുകള്‍ എന്നിവ വഴി വൃക്ഷത്തൈ, ചണ സഞ്ചി എന്നിവ ലോക പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യപ്പെട്ടു. ഷോറൂമുകള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രചാരണം പേസ്റ്ററുകള്‍, സ്റ്റിക്കറുകള്‍ എന്നിവ വഴി നടത്തി. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ക്വിസ്, പോസ്റ്റര്‍ മല്‍സരം എന്നിവയും സംഘടിപ്പി ക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: