കൊച്ചി: ഭാരതീയര്‍ക്കായി ഇവിടെത്തനെ രൂപകല്പന ചെയ്ത ഫോക്സ്വാഗണ് അമിയോ പുറത്തിറക്കി. ജൂലൈയില്‍ ഷോറൂമുകളിലെത്തും. ഇടത്തരം സെഡാന് വിഭാഗത്തില്‍പ്പെട്ട (4 മീറ്ററില്‍ താഴെ) ഫോക്സ്വാഗന്റെ പ്രഥമ കാറായ അമിയോയുടെ 1.2 ലിറ്റര്‍ 3- സിലിണ്ടര്‍ എംപിഐ പെട്രോള്‍ എഞ്ചിന് കാറാണ് ഇപ്പോള്‍ വിപണിയിലെത്തുക.
ടിഎല്‍, സിഎല്‍, എച്ച് എല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ടിഎല്‍ 5,13,864 ലക്ഷം രൂപ, സിഎല്‍ 5,87,914 ലക്ഷം രൂപ, എച്ച്എല് 6,91,680 ലക്ഷം രൂപ എന്നിങ്ങനെയാണ് വില(എക്സ് – ഷോറൂം, മുംബൈ).മഴവരുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ‘ക്രൂയീസ് കണ്ട്രോള്, സെന്റര്‍ ആംറെസ്റ്റ്, ഞെരുങ്ങിപ്പോകാത്ത പവര്‍ വിന്‍ഡോ, സ്ഥാനം മാറിപ്പോകാത്ത കോര്‍ണറിങ് ലൈറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: