തലശ്ശേരി: മഠത്തുംഭാഗത്തെ ബിജെപി പ്രവര്‍ത്തകനായ ആരാമത്തില്‍ കെ.മനോജിന്റെ ഓട്ടോറിക്ഷയും ഭാര്യയുടെ ആക്ടീവ സ്കൂട്ടറും ഒരുസംഘം സിപിഎമ്മുകാര്‍ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മഠത്തുംഭാഗം നവജ്യോതി വായനശാലക്ക് മുന്നിലെ ആരാമം എന്ന വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു ഇരുവാഹനങ്ങളും. കെഎല്‍ 58 എഫ് 1751 നമ്പര്‍ ഓട്ടോറിക്ഷയുടെ സീറ്റും വുഡ്ഡും പൂര്‍ണമായും കീറി നശിപ്പിച്ചിട്ടുണ്ട്. ആക്ടീവയുടെ സീറ്റും നശിപ്പിച്ചു. ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. നേതാക്കളായ എം.പി.സുമേഷ്, കെ.അജേഷ്, പി.വി.സുരേഷ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: