കണ്ണൂര്‍: ഉള്‍നാടന്‍ പട്ടികജാതി-മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ മറവില്‍ നടത്തിവരുന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുവാന് സംഘം സെക്രട്ടറി ഓഡിറ്റ് വിഭാഗത്തിന് നല്കിയ വ്യാജ വൗച്ചറുകള്‍ പരിശോധനക്ക് വിധേയമാക്കി മേല്‍നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘത്തിന്റെ പേരില്‍ കണ്ണപുരം പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ള 1094/15 നമ്പര്‍ കേസിന്റെ തുടരന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്നും കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മടക്കുടിയന്‍ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ടി.വി.ബാലന്, കെ.ശ്യാമള, എ.രഘൂത്തമന്, പി.കെ.പ്രേംകുമാര്‍, വിനോദന്‍ പള്ളിപ്രം, എ.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: