തുരീയം സംഗീതോത്സവത്തിന് വര്‍ണാഭമായ തുടക്കം

Tuesday 7 June 2016 9:51 pm IST

പയ്യന്നൂര്‍: നാല്‍പത്തി ഒന്ന് നാളുകള്‍ നീണ്ടു നില്‍ക്കുന്ന 'തുരീയം' സംഗീതോത്സവത്തിന് പയ്യന്നൂരില്‍ തുടക്കമായി. അയോദ്ധ്യ ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ വേദിയില്‍ മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകമാര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ഭദ്രദീപം തെളിയിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. കണ്ണുര്‍ റെയ്ഞ്ച് ഐ.ജി.പി.ദിനേന്ദ്ര കശ്യപ് ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് മല്ലാടി സഹോദരന്‍മാരായ ശ്രീരാമ പ്രസാദും രവികുമാറും ചേര്‍ന്ന് സംഗീത വിരുന്ന് നയിച്ചു. എം.എ.സുന്ദരേശന്‍ വയലിനിലും കെ.വി.പ്രസാദ് മൃദംഗത്തിലും തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടത്തിലും മികവ് തെളിയിച്ചു. രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് 6മണിക്ക് ഒ.എസ്.ത്യാഗരാജന്‍ നയിക്കുന്ന കച്ചേരി അരങ്ങേറും. ടി.എച്ച്.സുബ്രഹ്മണ്യന്‍ വയലിനിലും പാലക്കാട് കെ.എസ്.മഹേഷ് കുമാര്‍ മൃദംഗത്തിലും വി.സുരേഷ് ഘടത്തിലും ഭരദ്വാജ് ഛാത്ര വല്ലി മുഖര്‍ ശംഖിലും പക്കമേളമൊരുക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.