കണ്ണൂര്‍: ലോകപരിസ്ഥിതി ദിനാചരണത്തെടനുബന്ധിച്ച് ആഗോളതാപനത്തിനെതിരെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി, ഗവ. തളാപ്പ് മിക്സഡ് യുപി സ്കൂള്‍, മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംയുക്തമായി സാമൂഹിക വനവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കൊന്നതൈ വിതരണം ചെയ്തു. കെ.പ്രമോദിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വെള്ളോറ രാജന്, മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.എ.രാമാനുജന് മാസ്റ്റര്‍, ഒയിസ്ക ഇന്റര്‍നാഷണല്‍ പ്രതിനിധി മുഹമ്മദ് അഷ്റഫ്, പിടിഎ പ്രസിഡണ്ട് എം.മനോഹരന് എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പ്രധാന അധ്യാപകന് കെ.കരുണാകരന് മാസ്റ്റര്‍ സ്വാഗതവും ട്രസ്റ്റ് മാനേജര്‍ കെ.പി.ജോഷില്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: