പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തത് നിധിയല്ല

Tuesday 5 July 2011 5:17 pm IST

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ കണ്ടെടുത്തത്‌ നിധിയല്ലെന്നും പത്മനാഭസ്വാമിക്ക്‌ രാജാക്കന്മാര്‍ സമര്‍പ്പിച്ച കാണിക്കയാണെന്നും സുപ്രീംകോടതി നിരീക്ഷകന്‍ സി.എസ്‌ രാജന്‍ പറഞ്ഞു. കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം നിശ്ചയിച്ചിട്ടില്ല. മൂല്യത്തെക്കുറിച്ച്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്‌. അടുത്തനിലവറ തുറക്കുന്ന കാര്യം എട്ടാം തിയതി തീരുമാനിക്കുമെന്നും സി.എസ്‌ രാജന്‍ കൊച്ചിയില്‍ പറഞ്ഞു. നാല്‌ നിലവറകളുടെ കണക്കെടുപ്പ്‌ പൂര്‍ത്തിയായപ്പോള്‍ തന്നെ സമ്പത്ത്‌ ഒരു ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ്‌ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.