ചേര്‍ത്തല: എസ്എന്‍ഡിപി യോഗം യൂണിയന്, ശാഖ ഓഫീസുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യോഗങ്ങള്‍ക്കോ മറ്റു കൂടിയാലോചനകള്‍ക്കോ കൊടുക്കാന്‍ പാടില്ലെന്ന് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗം കര്‍ശന നിര്‍ദ്ദേശം നല്കി. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ട് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ കരുത്തുറ്റതാക്കി മാറ്റാനും നിര്‍ദ്ദേശം. സാമൂഹികനീതി നിഷേധത്തിനെതിരെയും അനീതിക്കെതിരെയും പ്രവര്‍ത്തിക്കുന്ന സമരസംഘടനയായി നിലകൊള്ളും.
എസ്എന്‍ഡിപി യോഗത്തിന് ഒരു പാര്‍ട്ടിയോടും വിധേയത്വമോ വിരോധമോ ഇല്ല. വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് പദ്ധതി സുതാര്യമാക്കാനും തീരുമാനിച്ചു. സാമ്പത്തിക ഇടപാടുകളില്‍ യൂണിയനുകളുടെ എല്ലാ ഭാരവാഹികളുടെയും ശ്രദ്ധവേണം. കൃത്യതയോടും കാര്യക്ഷമതയോടും സത്യസന്ധതയോടും കൂടിയായിരിക്കണം സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടത്.
എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനായി 17 മുതല്‍ 19 വരെ കന്യാകുമാരിയില്‍ നേതൃയോഗം നടത്തും. യൂണിയന് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
കൂടുതല്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എസ്എന്‍ഡിപി യോഗത്തെ എത്തിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍, ശാഖകളും കുടുംബ യൂണിറ്റുകളും പഠനോപകരണ വിതരണം, സ്കോളര്‍ഷിപ്പ് വിതരണം, മഴക്കാല ദുരിതാശ്വാസം, ശുചീകരണം, പകര്‍ച്ച വ്യാധി രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: