പിണറായിയിൽ ഇന്ന് ബിജെപി പ്രതിഷേധ കൂട്ടായ്മ

Tuesday 7 June 2016 11:05 pm IST

കണ്ണൂർ: എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ സിപിഎം നടത്തുന്ന തുടർ അക്രമങ്ങൾക്കെതിരെ പിണറായിയിൽ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. പിണറായി സ്‌കൂളിനു സമീപം വൈകുന്നേരം 3 മണിക്ക് നടക്കുന്ന കൂട്ടായ്മയും പീഡിത സഹായവിതരണവും ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എംപി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി. കെ. .കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.