ചെങ്കല്‍ ബാലസദനത്തില്‍ യുവമോര്‍ച്ചയുടെ പ്രവേശനോല്‍സവം

Wednesday 8 June 2016 10:49 am IST

പ്രവേശനോത്സവത്തോടനുബന്ധിച്ച് യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെങ്കല്‍ തത്ത്വമസി ബാലസദനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ആര്‍.എസ്. രാജീവ് പഠനോപകരണങ്ങള്‍ നല്‍കുന്നു

നെയ്യാറ്റിന്‍കര: യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെങ്കല്‍ ആശ്രമത്തുളള തത്ത്വമസി ബാലസദനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്‌സവം നടത്തി. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ആര്‍.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ബാലസദനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും ഓരോ ജോഡി വേഷവും മധുരവും നല്‍കി.

ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് അനുമോദനവും നല്‍കി. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മുളയറ രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, ഉപാധ്യക്ഷന്‍ അഡ്വ.രഞ്ജിത്ത്ചന്ദ്രന്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ ശ്രീലാല്‍, ശിവകുമാര്‍, മഹേഷ്, രാമേശ്വരം ഹരി, മഹേന്ദ്രകുമാര്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.