കോട്ടയത്ത് അങ്കണവാടി കെട്ടിടം തകര്‍ന്നു വീണു

Wednesday 8 June 2016 12:16 pm IST

കോട്ടയം: കോട്ടയം താഴത്തങ്ങാടി മുഹമ്മദന്‍ സ്കൂളിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. സ്കൂളിന്റെ ഭാഗമായുള്ള അങ്കണവാടി പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് രാവിലെ ഒമ്പതര മണിയോടെ ഇടിഞ്ഞ് വീണത്. വിദ്യാർത്ഥികൾ ക്ളാസിലേക്ക് കയറി ഉടൻ വൻ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടികൾക്ക് ആർക്കും പരിക്കില്ല. കനത്ത മഴയെ തുടർന്നാണ് കാലപ്പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ ശോചനീയ അവസ്ഥയെപ്പറ്റി പരാതിപ്പെട്ടിട്ടും അധികാരികള്‍ നടപടികള്‍ എടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. രാവിലെ സ്കൂളില്‍ ഭക്ഷണം തയാറാക്കാനെത്തിയ സ്ത്രീയാണ് കെട്ടിടം തകര്‍ന്ന വിവരം അധ്യാപകരെ അറിയിച്ചത്. ഉടന്‍തന്നെ അധ്യാപകര്‍ കെട്ടിടകത്തിനകത്തുണ്ടായിരുന്ന നാലു കുട്ടികളെ മറ്റു സ്ഥലത്തേക്ക് മാറ്റി. ഇതിനു തൊട്ടുപിന്നാലെ കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.