ബേപ്പൂര്‍: ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉണ്ടാവാത്തതാണ് മോദി സര്‍ക്കാറിന്റെ വിജയമെന്നും വിദേശനിക്ഷേപം ഏറ്റവും കൂടുതലുള്ള രാജ്യമായി ഭാരതം മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് മാസ്റ്റര്‍ പറഞ്ഞു. ബേപ്പൂര്‍ എടത്തൊടി ഹാളില്‍ നടന്ന മോദി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹോപഹാരം നല്കി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അനുമോദിച്ചു. യോഗത്തില്‍ നെല്ലിക്കോട്ട് സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. തോട്ടപ്പായില്‍ അനില്‍കുമാര്‍, എം. പ്രദീപ്കുമാര്‍, കെ. വാസുദേവന്‍, കെ.ടി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. രഗീഷ് തറയില്‍ സ്വാഗതവും ഷിനു പിണ്ണാണം നന്ദിയും പഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: