കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കന്നി വോട്ടര്‍മാരില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഓര്മച്ചെടികള് ലഭിക്കാത്തവര്‍ക്ക് അതത് താലൂക്ക് ഓഫീസുകള്‍ വഴി ഇന്നും നാളെയും വിതരണം ചെയ്യും. ജില്ലയിലെ 70,000ത്തിലേറെ വരുന്ന കന്നി വോട്ടര്‍മാര്‍ക്ക് 150 ലേറെ അക്ഷയ കേന്ദ്രങ്ങള്‍വഴി ഇന്നലെയും ഇന്നുമായി തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളിലൂടെ ചെടികള്‍ വിതരണം ചെയ്തിട്ടും അത് മതിയാവാതെ വന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.നവവോട്ടര്മാര്ക്ക് ആദ്യ വോട്ടിന്റെ ഓര്‍മയ്ക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നല്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി എസ്.ബി.ടിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: