തെരുവുവിളക്ക് പ്രകാശിപ്പിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

Wednesday 8 June 2016 1:38 pm IST

പരവൂര്‍: പരവൂര്‍ നഗരസഭയില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍യോഗം ബഹിഷ്‌കരിച്ചു ധര്‍ണ നടത്തി. ഇന്നലെ രാവിലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തെരുവ് വിളക്കുകള്‍ കത്താത്തതിനെ ചൊല്ലിയും ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോട് ഇടതുപക്ഷക്കാരനായ ചെയര്‍മാന്‍ കെ.പി.കുറുപ്പ് പുലര്‍ത്തുന്ന വിവേചനത്തെ ചോദ്യം ചെയ്തും പാര്‍ട്ടിനേതാവ് ഷീല പ്രമേയം അവതരിപ്പിക്കുവാന്‍ അനുമതി തേടി. എന്നാല്‍ ചെയര്‍മാന്‍ കെ.പി.കുറുപ്പ് അനുമതി നിഷേധിച്ചു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തി മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി കുത്തിയിരിപ്പ് സമരം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ന്യൂനപക്ഷ വാര്‍ഡുകള്‍, ഭൂരിപക്ഷ വാര്‍ഡുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ജനങ്ങളോടും ബിജെപി ജനപ്രതിനിധികളുടെ വാര്‍ഡുകളോടും കാണിക്കുന്ന അന്ധമായ വിവേചനം അവസാനിപ്പിക്കണമെന്നും ഷീല ആവശ്യപ്പെട്ടു. എല്ലാ വാര്‍ഡുകളെയും ഒരുപോലെ കണ്ട് തെരുവ് വിളക്കുകള്‍ കത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. നഗരസഭയിലെ 32 വാര്‍ഡുകളെയും ഒന്നായി കണ്ടുകൊണ്ട് പക്ഷ'േദമില്ലാതെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തി തെരുവുവിളക്കുകള്‍ കത്തിക്കും എന്ന് പറഞ്ഞിട്ട് വിവേചനം കാണിച്ച ചെയര്‍മാന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. പരവൂര്‍ നഗരത്തെ ഇരുട്ടിലാക്കിയ നഗരഭരണക്കാര്‍ക്ക് എതിരെ ശക്തമായ സമരപരിപാടികളുമായി സഭക്ക് അകത്തും പുറത്തും ഉണ്ടാവുമെന്ന് കൗണ്‍സിലര്‍മാരായ ഷീല, പ്രദീപ്.ജി കുറുമണ്ടല്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.