കോടതി ഉത്തരവുമായി സഹകരിച്ച് സ്‌കൂള്‍ സംരക്ഷണസമിതി മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടി

Wednesday 8 June 2016 11:42 pm IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കി. ഇന്നലെ വൈകീട്ട് 4.30ഓടെ സ്‌കൂളിലെത്തിയ എഇഒ കെ.എസ്. കുസുമമാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. അതേസമയം സ്‌കൂള്‍ ഇന്നു മുതല്‍ കോഴിക്കോട് കലക്‌ട്രേറ്റിലെ എഞ്ചിനീയേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം അറിഞ്ഞതോടെ ഇന്നലെ മലാപ്പറമ്പ് എയുപി സ്‌കൂളും പരിസരവും ശാന്തമായി. 63 ദിവസമായി സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന് അയവുവന്നു. പ്രദേശത്ത് മുഴങ്ങിയിരുന്ന മുദ്രാവാക്യങ്ങള്‍ നിലച്ചു. സര്‍ക്കാറിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഭാഗത്തുനിന്നുമുള്ള നടപടികളുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ സ്‌കൂള്‍ സംരക്ഷണസമിതിയും തീരുമാനിക്കുകയായിരുന്നു. വൈകിട്ട് നാലോടെ സ്‌കൂളില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാകും വരെ കുട്ടികളുടെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ സകൂള്‍ കുട്ടികളെയും അധ്യാപകരെയുമെല്ലാം കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് കൊണ്ടുപോയി. അല്പസമയത്തിന് ശേഷം എഇഒ കെ.എസ്. കുസുമവും സ്‌കൂളിലെത്തി. കലക്‌ട്രേറ്റില്‍ നിന്ന് പ്രധാനാധ്യാപിക എന്‍.എം. പ്രീതി തിരിച്ചെത്തിയ ശേഷം അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. സ്‌കൂള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച എഇഒ രേഖകള്‍ ഏറ്റെടുത്തു. ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി കൊച്ചി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിധി നടപ്പാക്കിയ ശേഷം സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് സ്‌കൂള്‍ മാനേജര്‍ പി.കെ. പദ്മരാജന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്നലെ ഹര്‍ജി പരിഗണിക്കവെ സ്‌കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് അറിയിച്ചു. സര്‍ക്കാരിനു നടപടികള്‍ തുടരുന്നതിനു തടസമില്ലെന്നും വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിധി നടപ്പാക്കി റിപ്പോര്‍ട്ട് നാളെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി തിരുവനന്തപുരം: എല്ലാ സ്‌കൂളുകളും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഭാവിയില്‍ അടച്ചുപൂട്ടുന്നത് തടയാന്‍്യൂനിയമനിര്‍മ്മാണവും കേരള വിദ്യാഭ്യാസച്ചട്ടങ്ങളുടെ (കെഇആര്‍) പരിഷ്‌കരണവും അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്ര്യൂനാഥ് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ അവസാന്യൂവഴി പണം മാത്രമാണ് എന്നാണെങ്കില്‍ സര്‍ക്കാര്‍ അതിനും തയ്യാറാണ്. മലാപ്പറമ്പ് ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കാന്‍ ഇപ്പോള്‍ തയ്യാറായത് അതുകൊണ്ടാണ്. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതിയാണ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് പറഞ്ഞത്. ഇനി പൂട്ടണമെങ്കിലും ്യൂനില്യൂനിറുത്തണമെങ്കിലും സുപ്രിംകോടതി പറയണം. സുപ്രിംകോടതിയുടെ നിലപാടും ഇന്നലെ ഹൈക്കോടതിയില്‍ ്യൂനിന്നുണ്ടായ വിധിയും പഠിച്ച ശേഷം അതിന് വിധേയമായി തുടര്‍്യൂനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.