ആലപ്പുഴ: സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എസ്ഡി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 12ന് നടക്കും. ‘സനാതന സതീര്‍ത്ഥ്യം സപ്തതി സമാഗമം’ എന്ന സമ്മേളനം മന്ത്രി ജി. സുധാകരന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര് മുഖ്യപ്രഭാഷണം നടത്തും. എസ് ഡി കോളേജ് മാനേജര്‍ ജെ. കൃഷ്ണന് ട്രസ്റ്റ് പ്രസിഡന്റ് എസ്. മഹാദേവന്, പ്രിന്‍സിപ്പാള്‍ ഡോ. എസ്. നടരാജ അയ്യര്‍, തുടങ്ങിയവര്‍ സംസാരിക്കും. പൂര്‍വ്വ അദ്ധ്യാപകരെയും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: