ന്യൂദല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങള്‍ പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം. മന്ത്രാലയങ്ങളുടെ ഔദ്യോഗിക പരിപാടികളില്‍ ജലവിതരണത്തിനും മറ്റും പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം ഗ്ലാസ്-സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ജലവിഭവ വകുപ്പാണ് നിര്‍ദ്ദേശം വെച്ചിരിയ്ക്കുന്നത്. സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം.
മന്ത്രാലയത്തിന്റെ സെക്രട്ടറി സരസ്വതി പ്രസാദ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. ജലവിഭവ മന്ത്രാലയം പ്ലാസ്റ്റിക് കുപ്പികളിലെ ജല വിതരണം പാടേ നിരോധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സിക്കിം, ബീഹാര്‍ ഗവണ്മെന്റുകള് കഴിഞ്ഞമാസം അവരുടെ ഔദ്യോഗിക പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാന സര്ക്കാരുകള്ക്കാകാമെങ്കില് എന്തുകൊണ്ട് കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് ഇത് കഴിയില്ല, അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: