കാലിത്തീറ്റ കുംഭകോണത്തിന്റെ ഫയലുകൾ കാണാതായി

Wednesday 8 June 2016 11:01 pm IST

പാട്ന: മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പ്രതിയായിരുന്ന വിവാദ കാലിത്തീറ്റ കുഭകോണത്തിന്‍െറ ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് കേസിന്‍െറ ഫയലുകള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് സച്ചിവാല പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ ചൈബാസ ട്രഷറിയില്‍ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. 900 കോടിയുടെ അഴിമതിയാണ് കാലിത്തീറ്റ ഇടപാടില്‍ നടന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയിരുന്നു. അഴിമതി കേസില്‍ ലാലുപ്രസാദ് യാദവിന് പുറമേ രാഷ്ട്രീയക്കാരും ഉദ്ദ്യോഗസ്ഥൻമാരും കേസില്‍ പ്രതികളായിരുന്നു. ബിഹാറില്‍ നിതീഷ്കുമാര്‍ ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയും കൂട്ട് പിടിച്ചാണ് ഭരിക്കുന്നത്. അതേ സമയം നീതീഷ് കുമാര്‍ എന്തിനാണ് ലാലുപ്രസാദ് യാദവിനെ സംരക്ഷിക്കുന്നതെന്നും, ഫയലുകള്‍ കാണാതായ സംഭവത്തില്‍നിതീഷ് കുമാര്‍ മറുപടി പറയണമെന്നും ബിജെപി എംഎല്‍എ നിതിന്‍ നവീണ്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.