കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇതുവരെ നടന്ന അന്വേഷണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് ബി. കെമാല്‍പാഷ നിര്‍ദേശിച്ചു.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ചെറുന്നിയൂര്‍ സ്വദേശിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2008ല്‍ നടന്ന അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കപ്പെട്ടതാകാമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: