ഇരിട്ടി: കര്‍ണ്ണാടകത്തിലെ വീരാജ്പേട്ടയില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് കടത്തുകയായിരുന്ന 12 കിലോ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി.സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. സ്വകാര്യ ബസ്സിന്റെ പ്ലാറ്റ്ഫോംമിനടിയില് ഒളുപ്പിച്ച നിലയിലായിരുന്നു പാന്‍ മസാലകള്‍. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ബസ്സുകള്‍ വഴിയും മറ്റു വാഹനങ്ങളിലും നിരോധിത പാന്‍ മസാലകള്‍ അനധികൃതമായി കടത്തുന്നതും പിടികൂടുന്നതും നിത്യ സംഭവമായിരിക്കയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ആയിരക്കണക്കിന് പാക്കറ്റ് പാന്‍ മസാലകളാണ് ഇരിട്ടി പോലീസും എക്സൈസ് സംഘവും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: