പയ്യന്നൂര്‍: മനോധര്‍മ്മ സംഗീതത്തിന്റെ ധിഷണാപരമായ അവതരണത്തിലൂടെ ബ്രഹ്മാനന്ദലയത്തിലേക്ക് സ്വയം ഉയര്‍ന്ന് ശ്രോതാക്കളെ വിസ്മയതലത്തിലേക്ക് നയിച്ച് ഒഎസ്ടി എന്ന ഒ.എസ്.ത്യാഗരാജന് തുരീയം സംഗീതോത്സവത്തിന്റെ രണ്ടാം നാള് രാഗ സുരഭിലമാക്കി.പാരമ്പര്യത്തിന്റെ കരുത്തിനെ സ്വത:സിദ്ധമായ സ്ഥായീഭാവങ്ങളോടെ നിലനിര്‍ത്തുന്ന ഒഎസ്.ടി ഭാവത്തെ പരമാവധി അഭിവ്യഞ്ജപ്പിക്കുന്ന വാക് പ്രയോഗത്തിലൂടെയാണ് ആലാപനം നടത്തിയത്.
ടി.എച്ച്.സുബ്രഹ്മണ്യം വയലിനിലും പാലക്കാട് കെ.എസ്.മഹേഷ് കുമാര്‍ മൃദംഗത്തിലും വി.സുരേഷ് ഘടത്തിലും ഭരദ്വാജ് ഛാത്രവല്ലി മുഖര് ശംഖിലും പക്കമേളമൊരുക്കി.
നാല്പത്തിയൊന്നുനാള് നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് കുന്നക്കുടി എം.ബാലമുരളികൃഷ്ണയുടെ കച്ചേരി അരങ്ങേറും.വി.വി.രവി (വയലിന്) ഉമയാള്‍പുരം ശിവരാജന് (മൃദംഗം) ഡോ.എസ്.കാര്‍ത്തിക് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: