പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ഉറപ്പാക്കും - വി.എസ് ശിവകുമാര്‍

Tuesday 5 July 2011 3:06 pm IST

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ പര്യാപ്തമായ തരത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. സുരക്ഷയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നാലു ഗോപുരങ്ങളിലൂടെയുളള പ്രവേശനത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചു തന്ത്രിയും രാജാവുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.