തലശ്ശേരി: പഞ്ചലോഹ വിഗ്രഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജവിഗ്രഹം വില്‍പ്പന നടത്തുന്ന വിരുതനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തെക്കേനട വാക്കുണ്ടത്തില് കെ.ശിവരാമന്(55)ആണ് അറസ്റ്റിലായത്. 2002 ല്‍ മേച്ചേരിയിലെ നന്ദനന്‍ എന്നയാള്‍ക്ക് പഞ്ചലോഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. ശിവരാമന് നേരത്തെ കോടതിയില്‍ നിന്നും ജാമ്യം നേടി മുങ്ങിയതായിരുന്നു. പ്രതിയെ കോടതി റിമാന്റ്ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: