പയ്യന്നൂര്‍: പയ്യന്നൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് നാല്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരായ നീലേശ്വരത്തെ ഭവാനി (48), ഹിത (28), ബസ് ഡ്രൈവര്‍ ഉദയഗിരിയിലെ ഷഫീഖ് (38), ലോറി ഡ്രൈവര്‍ പന്തളത്തെ രമേശ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9മണിയോടെ കരിവെള്ളൂര്‍ സഹകരണ ബേങ്കിന് സമീപമായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ബസ്സും കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: