പയ്യന്നൂര്‍: തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ 95 വര്‍ഷങ്ങള്‍ക്കുശേഷം ഡിസംബര്‍ 30, 31, 2017 ജനുവരി 1, 2 തിയ്യതികളില്‍ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവ കമ്മറ്റിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ക്ഷേത്ര തിരുനടയില്‍ വെച്ച് ക്ഷേത്രം കോയ്മ അത്തായി ബാലകൃഷ്ണ പൊതുവാള് ചിറക്കല്‍ കോവിലകം തമ്പുരാന് രവീന്ദ്രരാജവര്മ്മക്ക് ആദ്യ ഫണ്ട് നല്കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിവിധ ക്ഷേത്രസ്ഥാനികരും, പെരിങ്കളിയാട്ട ചെയര്മാന് അഡ്വ.കെ.കെ.ശ്രീധരന്, സാമ്പത്തിക കമ്മറ്റി ചെയര്മാന് കെ.കമലാക്ഷന്‍, വിവിധ സബ് കമ്മറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: