കുന്നത്തൂര്‍: കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ കുന്നത്തൂരിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കല്ലടയാറിലും പള്ളിക്കലാറും കര കവിഞ്ഞൊഴുകുന്നത് തീരദേശവാസികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. മഴ കനക്കുന്നതോടെ കിഴക്കേകല്ലടയിലെ ബണ്ട് തകരുമോ എന്ന ഭീതിയിലാണ് പരിസരവാസികള്‍. കഴിഞ്ഞ മഴയില്‍ കല്ലടയാര്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ ബാധിച്ചിരുന്നു. കുന്നത്തൂര്‍, ഐവര്‍കാല, ശൂരനാട്, പോരുവഴി, മണ്‍ട്രോതുരുത്ത്, കല്ലട എന്നീ പ്രദേശങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. റബര്‍മരങ്ങള്‍ കടപുഴകി പല ഭാഗത്തും വൈദ്യുതിബന്ധവും തകര്‍ന്നു. ഭരണിക്കാവ് ബസ് സ്റ്റാന്റും വെള്ളത്തിനടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: