ഹെലികോപ്റ്റര്‍ ഇടപാടും മല്യയുടെ വായ്പ തട്ടിപ്പും പ്രത്യേക സംഘം അന്വേഷിക്കും

Thursday 9 June 2016 7:36 pm IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടും വിജയ് മല്യയുടെ വായ്പ തട്ടിപ്പു കേസും അന്വേഷിക്കുന്നതിനായി സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. പ്രത്യേക സംഘം രൂപവത്കരിച്ചതോടെ രണ്ട് കേസുകളിലെയും അന്വേഷണം വേഗത്തിലാവുമെന്നാണ് സൂചന. ഗോധ്ര സംഭവം, ബിഹാറിലെ കാലിത്തീറ്റ കുംഭകോണം എന്നിവ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കമ്പനിയില്‍ നിന്ന് 3600 കോടിയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്ന കണ്ടെത്തിലാണ് സിബി.ഐ കെസെടുത്തിരിക്കുന്നത്. ഇറ്റാലിയന്‍ അന്വേഷണ സംഘത്തില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐ നേരത്തെ വ്യോമസേന മുന്‍ തലവന്‍ എസ്.പി. ത്യാഗിയെ ചോദ്യം ചെയ്തിരുന്നു. ത്യാഗി ഫ്‌ളോറന്‍സ്, മിലാന്‍, വെനീസ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ വിശദാംശങ്ങളും സിബിഐ ത്യാഗിയില്‍നിന്നും ചോദിച്ചറിഞ്ഞിരുന്നു. ത്യാഗിക്കും മറ്റ് 12 പേര്‍ക്കും എതിരായി സിബിഐ കേസ് എടുത്തിട്ടുണ്ട്. വിവിധ ബാങ്കുകളില്‍നിന്നും 900 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് മല്യക്കെതിരെ അന്വേഷണം. മല്യക്കെതിരെ കുറ്റപത്രം നല്‍കാനും സിബിഐ തീരുമാനിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.