ആലപ്പുഴ: ജൂണ്‍ 14 അര്‍ദ്ധ രാത്രിമുതല്‍ ജൂലൈ 31 വരെ കടല്‍ത്തീരത്ത് ട്രോളിങ് നിരോധനം നിലവില്‍ വരുത്തുന്നതിനുമുന്നോടിയായി ജില്ലാ കളക്ടര്‍ ആര്.ഗിരിജയുടെ ആധ്യക്ഷ്യത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തരുത്.നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ട്രോളിങ് നിരോധനം, മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനം, എന്നിവയുടെ ഭാഗമായി ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും കളക്ട്രേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഫോണ്‍:04772251103, കളക്ട്രേറ്റ് ഫോണ്‍:04772238630.
പ്രതികരിക്കാൻ ഇവിടെ എഴുതുക: