ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കര്‍ഷകരെ വലയ്ക്കുന്നു

Thursday 9 June 2016 8:13 pm IST

ആലപ്പുഴ: മഴക്കാലം എത്തിയതോടെ ഭീതി വിതറി ആഫ്രിക്കന്‍ ഒച്ചുകളും. ഒച്ചുകള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കളപ്പുര, പഴവീട്, ആറാട്ടുവഴി, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ആര്യാട് തുടങ്ങിയ ഭാഗങ്ങളില്‍ ഇവയെ കണ്ടുതുടങ്ങി. ആഫ്രിക്കന്‍ ഒച്ചുകള്‍ കാര്‍ഷിക വിളകള്‍ ഒന്നാകെ തിന്നു തീര്‍ക്കുകയാണ്. ചെടികള്‍, പച്ചക്കറികള്‍, വാഴ തുടങ്ങിയവ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശേഷിയുള്ളവയാണ് ഇവ. മനുഷ്യരില്‍ ഇയസ്‌നോഫിലിക് മെനന്‍ജൈറ്റിസ് പോലയുള്ള മാരക രോഗങ്ങള്‍ക്കും ഇവ കാരണമായേക്കാം. ഉപ്പ് വിതറി ഇവയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. അധികമായി സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പപ്പരയില നുറുക്കി ചാക്കിലാക്കിയാല്‍ ഇവ കൂട്ടമായി ഭക്ഷിക്കാന്‍ എത്തുകയും ഇതിലൂടെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുകയും ചെയ്യും. ഒച്ചുകളെ തുരത്തുന്നതിന് പരിഹാരം കണ്ടെത്താന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് കാര്‍ഷിക വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ആക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. 13, 16 തീയതികളില്‍ എത്തുന്ന ശാസ്ത്രജ്ഞരുടെ സേവനം ആഗ്രഹിക്കുന്നവര്‍ 9446857571, 9995020419 നമ്പരുകളില്‍ ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പര്‍ 1800 419 8800.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.