കൊതുകു നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍ഗണന നല്‍കണം

Thursday 9 June 2016 8:15 pm IST

ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനിയും മറ്റും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് കൊതുക് വ്യാപനം തടയാന്‍ നടപടി തുടരുന്നു. വീടിന്റെ പരിസരത്തുള്ള ചെറിയ പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ട, മുട്ടത്തോട് എന്നിവ നശിപ്പിക്കണം. ടെറസിന്റെ മുകള്‍വശം വൃത്തിയായി സൂക്ഷിക്കണം. ഡെങ്കിപ്പനി ലക്ഷണം കണ്ടാല്‍ വൈദ്യസഹായം ആദ്യമേ തേടണം. രോഗാവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി, മണിയാതൃക്ക സ്‌കുള്‍, മുഹമ്മ ആര്യക്കര സ്‌കൂള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ കഥാപ്രസംഗം നടത്തി. പൊതുസ്ഥല ശൂചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ക്ലോറിനേഷന്‍ എന്നിവ നടത്തി വരുന്നതായി ഡി.എം.ഒ അറിയിച്ചു. ഇന്ന് കുറ്റുവേലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ കഥാപ്രസംഗം നടത്തും. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.