സിഡ്നി: ഇന്ത്യന്‍ താരം സൈന നെഹ്വാള് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം റൗണ്ടില്‍ സൈന ഏഴാം സീഡ് മലേഷ്യയുടെ ജിന്‍ വെയ് ഗോഹ് യെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. സ്കോര്‍: 21-12, 21-14. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം സോണി കുന്കോരോയെ 21-19, 21-12 എന്ന ക്രമത്തില്‍ ശ്രീകാന്ത് പരാജയപ്പെടുത്തി. അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്വി ലാഡ് നാലാം സീഡ് ചൈനയുടെ വാങ് യിഹാനോട് 21-18, 21-6 എന്ന ക്രമത്തില്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: