ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണം; മഹിളാമോര്‍ച്ച

Thursday 9 June 2016 8:47 pm IST

കല്‍പ്പറ്റ ; ജിഷയുടെ ഘാതകരെ പിടികൂടി നിയമത്തിനു മുമ്പില്‍ എത്തിക്കണമെന്ന് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസത്തിലധികമായി നടത്തിവരുന്ന അന്വേഷണം ഏങ്ങുമെത്തിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ദുരന്തത്തിനെ അപലപിച്ച പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്തെത്തിയിട്ടും പ്രതികള്‍ ആരെന്നറിയാതെ നേട്ടോട്ടമൊടുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ ഒത്തു ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ്. അന്വേഷണം ശരിയായ നിലയിലല്ല പുരോഗമിക്കുന്നതെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയാല്‍ ഇരു മുന്നണി നേതാക്കളും പൊതുസമൂഹത്തിനോട് സമാധാനം പറയേണ്ടതായി വരുമെന്നും യോഗത്തില്‍ കുറ്റപ്പെടുത്തി. ഈ വിഷയം ഉന്നയിച്ച് കൊണ്ട് മഹിളാമോര്‍ച്ചയുടെ നേത്യത്വത്തില്‍ മണ്ഡല കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാധാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് മഹിളാ മോര്‍ച്ച ഭാരവാഹികളായ ജയരവീന്ദ്രന്‍, സുജാതരാധാക്യഷ്ണന്‍ ,ശ്രിലതബാബു, ഷില ടി.ആര്‍,ശ്രീജ മധു, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.