പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം വിപണിയില്‍

Thursday 9 June 2016 9:03 pm IST

കൊച്ചി: പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. സ്പ്രിങ് പൂക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തവയാണ് പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശ്രേണി. വില 25,000 രൂപ മുതല്‍. പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ് ലബോറട്ടറീസിനെ നിയമിച്ചിട്ടുണ്ട്. ഭാരതത്തിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡ് ലഭ്യമാണ്. ഗുണമേന്മ ഹാള്‍മാര്‍ക്ക് ആയ പിടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്തിട്ടുണ്ട്. ഇത് ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.