തൃശൂര്‍: അതിരപ്പിള്ളിയുടെ പ്രകൃതിഭംഗിയെ നശിപ്പിച്ച് മനുഷ്യരുടേയും ജീവജാലങ്ങളുടെയും ആവസ വ്യവസ്ഥയെ തകിടം മറിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു.
ജനങ്ങള്‍ ആശങ്കയോടും എതിര്‍പ്പോടും കാണുന്ന പദ്ധതിയെ പ്രകൃതി സംരക്ഷകരെന്ന് സ്വയം ചമയുന്ന സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അവരുടെ ഇരട്ടത്താപ്പു നയത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രകൃതിയെ തകര്‍ക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ഹിന്ദുഐക്യവേദി വിവിധ സംഘടനകളുമായ ചേര്‍ന്ന് സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കെ.പി.ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: