കോട്ടയം: കോട്ടയം ജില്ലയെ രാജ്യത്തെ ആദ്യസമ്പൂര്‍ണ്ണ നിയമ സാക്ഷര ജില്ലയാക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി നടപ്പാക്കുന്ന ലൗ കോട്ടയം പദ്ധതിയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സംഘടനകളും പങ്കാളികളാകണമെന്ന് അഥോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ എസ്. ശാന്തകുമാരി. ദൈനംദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ വാര്‍ഡുകളിലും നിയമസാക്ഷരതാക്ലാസുകള് സംഘടിപ്പിക്കുന്നതിന് ജില്ലയിലെ സാംസ്കാരിക സന്നദ്ധസംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് അഭ്യര്‍ത്ഥിച്ചു. അഭിഭാഷകരായ വി.കെ സത്യവാന് നായര്‍, പി. ജി. ജേക്കബ്, ജി. ജയശങ്കര്‍, ആനി സി കുരുവിള, സിന്ധു ഗോപാലകൃഷ്ണന്, ഷീബ തരകന്, വി.ജി മാത്യു, രാജി പി ജോയി, മനു ജെ വരാപ്പള്ളി, ഷൈനി ഗോപി എന്നിവരടങ്ങുന്ന സമിതിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുളളത്. ജില്ലയിലുടനീളം വാര്‍ഡുതലത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: