കോട്ടയം: സാമ്പത്തിക പിന്നോക്ക അവസ്ഥ മൂലം പഠനം ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളെ വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരുന്നതിന് ഐസിഡിഎസ് പദ്ധതിയുടെ ഭാഗമായി ധനസഹായം നല്കി. അമ്മമാരുടെ മാത്രം സംരക്ഷണയില്‍ കഴിയുന്നവരും വിധവകളുടേയും മാരക രോഗം ബാധിച്ചവരുടേയും മക്കളായ 10 കുട്ടികള്‍ക്കാണ് ധനസഹായം നല്‍കിയത്. ധനസഹായത്തിന്റെ ആദ്യ ഗഡു വിതരണം ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍വഹിച്ചു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ. ബിനോയ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: