കോട്ടയം: ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ ല്‍ എഡ്യൂക്കേഷന്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നല്കപ്പെടുന്ന പരിസ്ഥിതിമിത്ര അവാര്‍ഡ് 2016 ജേതാക്കളെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ സെന്റ് തെരേസാസ് കോളേജ് എറണാകുളവും, സംഘടനകളുടെ വിഭാഗത്തില്‍ വെല്‍ ഫെയര്‍ സര്‍വ്വീസസ് എറണാകുളം-പൊന്നുരുന്നിയും, വ്യക്തിഗതവിഭാഗത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയസമിതി ചെയര്മാന് ഡോ. കെ.പി. ജോയിയും തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി വര്‍ഷം തോറും പരിസ്ഥിതിദിന ആഘോഷത്തോടനുബന്ധിച്ച് ഈ അവാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്കി വരുന്നതായി പ്രിന്‍സിപ്പാള്‍ ഡോ. മേഴ്സി ഫിലിപ്പ് അറിയിച്ചു. 10ന് രാവിലെ 11ന് കോളജ് ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി പി.ജെ. ജോസഫ് എംഎല്‍എ അവാര്‍ഡുകള്‍ സമ്മാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: