പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ സിപിഎമ്മുകാരുടെ വെട്ടേറ്റു ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. കുറിഞ്ഞിത്താര ചൊറിയന്‍ചാല്‍ ചാരമ്മല് മനോജ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ഒരു പതിനഞ്ചോളം പേരടങ്ങുന്ന സിപിഎം സംഘം വീട്ടില്‍ കഴറി ആക്രമിക്കുകയായിരുന്നു. രണ്ടു കാലിനും തലയ്ക്കും വെട്ടേറ്റ മനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറി ആയിരുന്നു. അമ്മ: ലീല, ഭാര്യ: പുഷ്പ, മക്കള്‍: ആര്യ, നന്ദ.
ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പയ്യോളി പഞ്ചായത്തില്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: