പാനൂര്‍: ലോക ബാലവേല വിരുദ്ധദിനമായ 12ന് പാനൂരില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 10ന് പാനൂര്‍ വ്യാപാരഭവനില്‍ നടക്കുന്ന പരിപാടി തലശേരി കുടുംബകോടതി ജഡ്ജ് സി.ബാലന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.റംല അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ, ജില്ലാ ചൈല്‍ഡ് ലൈന്‍ വെല്ഫേര് കമ്മറ്റി ചെയര്മാന് ടി.എ.മാത്യൂ എന്നിവര്‍ ക്ലാസെടുക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജനകീയ സമിതി, തൊഴില്‍ വകുപ്പ്, ശിശു സംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ ക്ലാസ് നടക്കുക. തലശേരി താലൂക്കിന്റെ വിവിധ മേഖലകളില്‍ ബാലവേല വ്യാപകമാണെന്ന് സംസ്ഥാന നിയമസേവന അതോറിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും നടന്നു വരുന്നുണ്ട്. നടന്ന പത്രസമ്മേളനത്തില്‍ ഇ.മനീഷ്, കെ.കെ.ചാത്തുക്കുട്ടി, എം.പി.പ്രകാശന്, ടികെ.ബിന്ദു, കെപി.രാധ, കെ.സി.അനിത എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: