കണ്ണൂര്‍: പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാരിന്റെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 21-ാമത് വായനാദിന വാരാചണത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല പൊതുവിജ്ഞാന പ്രശ്നോത്തരി മത്സരം 11ന് കണ്ണൂരില്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും പുസ്തകങ്ങളും സമ്മാനിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് 19ന് തിരുവനന്തപുരം കനകക്കുന്നുകൊട്ടാരത്തില് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9446457170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: