ഗസ്റ്റ് അധ്യാപക പരിശീലനം

Friday 10 June 2016 2:34 am IST

മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചനിയറിംഗ് എന്നീ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ താല്‍ക്കാലികമായി മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ് എന്നീ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുളളവരെയും പരിഗണിക്കുന്നതാണ്. ഇലക്ട്രിക്കല്‍ എഞ്ചിനയറിംഗ് തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ ബിടെക് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. താല്‍പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളും ബയോഡാറ്റയും സഹിതം ഇന്ന് രാവിലെ 10.30ന് നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.