തലശ്ശേരി: ജനകീയ സമിതി കണ്ണൂര്‍ സെക്രട്ടറിയായിരുന്ന ഇ.മനീഷിനെയും ട്രഷറര്‍ കെ.പി.അശോകനെയും സമിതിയില്‍ നിന്ന് പുറത്താക്കിയതായി പ്രസിഡണ്ട് കെ.വി.മനോഹരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ സമിതിയുടെ പേരില്‍ വ്യാപക പിരിവ് നടത്തിയെന്നും സമിതി പിരിച്ചെടുത്ത 2,16,070 രൂപ ദുര്‍വിനിയോഗം നടത്തിയെന്നും പാനൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമിതിയുടെ പ്രസിഡണ്ട് മനോഹരന് ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ബാലന്‍മാസ്റ്റര്‍, അഷറഫ് പൂക്കോം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: