വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹിലരി ക്ലിന്റണിന്റെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രസിഡന്റ് ബരാക് ഒബാമ ഔദ്യോഗികമായി അംഗീകരിച്ചു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിന്റെ എതിരാളിയായ ബെര്‍ണി സാന്റേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബരാക് ഒബാമ നിലപാട് വ്യക്തമാക്കിയത്.
പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുളള വ്യക്തിയാണ് ഹിലരി ക്ലിന്റണ് എന്ന് ഒബാമ വിശേഷിപ്പിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കിയ ഹിലരി ക്ലിന്റണിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഒബാമ വ്യക്തമാക്കി.
അടുത്തിടെ കാലിഫോര്‍ണിയ, ന്യൂ ജഴ്സി, ന്യൂ മെക്സിക്കോ സംസ്ഥാനങ്ങളിലെ പാര്ട്ടിപ്രൈമറികളില് വിജയിച്ചതോടെ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. 2755 ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണയാണ് ഇതിനോടകം ഹിലരി നേടിയത്.
താദ്യമായാണ് ഒരു വനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയെന്ന നിലയില്‍ രാജ്യത്തിന്റെ പ്രഥമ വനിതയായും 200913 കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായും ഹിലാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2008 ല്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള വാശിയേറിയ പോരാട്ടത്തില്‍ അവര്‍ ബരാക് ഒബാമയോട് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: