കൊച്ചി : 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. 10 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ മാസം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
സമ്പൂർണ സ്റ്റേയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കാനും ഹൈക്കോടതി തീരുമാനിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി ആശ്വാസകരമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത ട്രൈബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വിധി നടപ്പിലായാല്‍ കെഎസ്ആര്‍ടിസിയും ടാക്സി കാറുകളൂം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കട്ടപ്പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: