കൊട്ടാരക്കര: എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടു. എംഎല്‍എ യും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ എംസി റോഡില്‍ മൈലം മുട്ടമ്പലത്തായിരുന്നു അപകടം. പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍ തിരുവന്തപുരത്തേക്ക് പോകുന്നതിനിടയില്‍ ഇന്നോവ കാറിന്റെ മുന്നിലെ ടയര്‍ പഞ്ചറാവുകയും നിയന്ത്രണംവിട്ട വാഹനം റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന് വാഹനം കറങ്ങിത്തിരിഞ്ഞ് മതിലില്‍ തകര്‍ത്താണ് നിന്നത്. വാഹനത്തില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ എംഎല്‍എ രക്ഷപെട്ടു. മതിലും ഗേറ്റും തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ എംഎല്‍എ തിരുവനന്തപുരത്തേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: