കൊല്ലം: മതിയായ രേഖകളില്ലാതെ ലോറിയില്‍ കടത്തി കൊണ്ടുവന്ന 164 ചാക്ക് റേഷന്‍ സാധനങ്ങള്‍ സിറ്റി പോലീസ് കമീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടി.
റേഷന്‍ കടയുടമയും ലോറി ഡ്രൈവറും അരി കടത്താന്‍ സഹായിച്ച ഇടനിലക്കാരനെയും കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
120 ചാക്ക് റേഷനരിയും 44 ചാക്ക് ഗോതമ്പും കൊല്ലം സപ്ലൈ ഡിപ്പോയില്‍ നിന്നും കടത്തി കൊണ്ടുവരുന്നതിനിടെ കരിക്കോട് നിന്നാണ് ലോറിയടക്കം പോലീസ് പിടികൂടിയത്. മണ്റോതുരുത്തില് റേഷന്‍ കട നടത്തുന്ന കിഴക്കേകല്ലട സ്വദേശി ബിജു, ലോറി െ്രെഡവര്‍ മണികണ്ഠന്, ഇടനിലക്കാരന് ഉമയനല്ലൂര്‍ സ്വദേശി ഷുക്കൂര്‍ എന്നിവരാണ് പിടിയിലായത്.
കമ്മീഷണര്‍ സതീഷ് ബിനോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അസി.കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ സംഘം ലോറിയെ പിന്തുടര്ന്നത്. കരിക്കോട് വച്ച് കിളികൊല്ലൂര്‍ എസ്ഐ വി.പ്രസാദിന്റെ നേതൃത്വത്തില്‍ ലോറി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: