ഒബാമ കൊല്ലപ്പെട്ടെന്ന്‍ പ്രചാരണം

Tuesday 5 July 2011 3:17 pm IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊല്ലപ്പെട്ടെന്ന് വ്യാജവാര്‍ത്ത. യു.എസ് ടെലിവിഷന്‍ ന്യൂസ് ചാനലായ ഫോക്സ് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അതിക്രമിച്ചു കയറിയ ഹാക്കര്‍മാരാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ലോവയില്‍ പ്രചാരണത്തിനിടെ ഹോട്ടലില്‍ വച്ചു രണ്ടു തവണ വെടിയേറ്റെന്നായിരുന്നു ബ്രേക്കിങ് ന്യുസ്. ഫോക്സ് ന്യൂസ് പൊളിറ്റിക്സ് എന്ന അക്കൗണ്ടു വഴിയായിരുന്നു പ്രചാരണം. സ്ക്രിപ്റ്റ് കിഡ്ഡീസ് എന്ന ഹാക്കര്‍മാര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അക്കൗണ്ട് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നു സ്ഥിരീകരിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും വ്യാജ സന്ദേശം നീക്കാത്തതു പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.